വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിച്ച് മോഹന്‍ലാല്‍

0

വിശ്വ ശാന്തി ഫൗണ്ടേഷന്‍ വഴി മൂന്ന് കോടി രൂപ ദുരന്തഭൂമിയായ വയനാടിന് നല്‍കുമെന്ന് ലെഫ്റ്റനല്‍ കേണല്‍ മോഹന്‍ലാല്‍. വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

ദുരന്തത്തില്‍ തകര്‍ന്നുപോയ മുണ്ടക്കൈയിലെ വിദ്യാലയം പുനര്‍നിര്‍മ്മി ക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ ഫൗണ്ടേഷന്‍ തയ്യാറാണ്.
വയനാട്ടിലേത് സങ്കടകരമായ കാഴ്ചയാണ്. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് വയനാട്ടിലേത്. ദുരന്തത്തില്‍ കാണാതായവരെ ഉടന്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. എല്ലാവരും വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കൈകോര്‍ക്കണം.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. ബെയ്‌ലി പാലം ഉണ്ടാക്കിയത് അത്ഭുതകരമാണെന്നും രക്ഷാ പ്രവര്‍ത്തനത്തിന് അത് വലിയ ഉപകാരപ്രദമായി എന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരോടും മനസ്സുകൊണ്ട് നന്ദി പറയാന്‍ വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്ത മേഖലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തി.