HomeWorldAsiaഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു

ഹമാസിന്റെ ഉന്നത നേതാവ് ഇസ്മയില്‍ ഹനിയെ (61) ഇറാനില്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രേയലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇസ്മായില്‍ ഹനിയേ ടെഹ്റാനിലെത്തിയത്. വെടിയേറ്റാണ് കൊല്ലപ്പെട്ടത് അംഗരക്ഷകനും കൊല്ലപെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ.

ഇസ്രയേലില്‍ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 39,360 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

Most Popular

Recent Comments