വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
സാധ്യമായ എല്ലാ സഹായവും വയനാട്ടില്‍ ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരോട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.