HomeIndiaജമ്മു കശ്മീര്‍ വീണ്ടും ഭീകരാക്രമണം;  ഒരു ജവാന് വീരമൃത്യു

ജമ്മു കശ്മീര്‍ വീണ്ടും ഭീകരാക്രമണം;  ഒരു ജവാന് വീരമൃത്യു

ജമ്മു കശ്മീര്‍ കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. 4 സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പാക് ഭീകരരുമായ ബന്ധമുള്ള സൈന്യമാണ് കുപ് വരയില്‍ ആക്രമണം നടത്തിയത്.

ഏറ്റുമുട്ടലില്‍ ഒരു പാക്ക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു. പാക് എസ്എസ്ജി കമാന്റോയെയാണ് വധിച്ചത്.

കുപ് വാരയിലെ മച്ച് സെക്ടറില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആക്രമണത്തിന് പിന്നില്‍.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് സൈനികരുടെ സാന്നിധ്യം ഭീകരര്‍ക്കൊപ്പം കണ്ടെത്തിയതായും സൈനികര്‍ പറഞ്ഞു. മേഖലയില്‍ പാക്കിസ്ഥാന്‍ സൈനവും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഈ മേഖലയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. 500ലധികം ഭീകരര്‍ ഈ മേഖലയിലെ വനപ്രദേശങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ അന്വേഷണ റിപ്പോര്‍ട്ട്. ഇന്നലെ ഈ മേഖലയില്‍ പാകിസ്ഥാന്‍ മേഖലയില്‍ നിന്ന് വന്ന ഒരു ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു.

കഴിഞ്ഞ ദിവസം കശ്മീര്‍ വിജയാഘോഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പ്രകോപനവുമായി പാക് സൈന്യം ആക്രമണം നടത്തുന്നത് .

* .കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു.

* 4 സൈനികര്‍ക്ക് പരിക്ക്

* .പാക് എസ്എസ്ജി കമാന്റോയെ സൈന്യം വധിച്ചു

* പാക് സൈനികരുടെ സാന്നിധ്യം ഭീകരക്കൊപ്പം കണ്ടെത്തിയതായി സൈന്യം

* .ഏറ്റുമുട്ടല്‍ തുടരുന്നു

 

Most Popular

Recent Comments