നിർമ്മാണ തൊഴിലാളികൾക്ക് 1000 രൂപയുടെ ധനസഹായം

0
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വ മെടുത്തിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും ആയിരം രൂപയുടെ അടിയന്തര ധനസഹായം അനുവദിക്കണമെന്ന കെ. കെ. എൻ. ടി. സി യുടെ അഭ്യർത്ഥന സർക്കാർ അംഗീകരിച്ചു. കോവിഡ്- 19 നെ തുടർന്നുണ്ടായ  നിയന്ത്രണത്തിൽ കൂടുതൽ ദുരിതത്തിലായ സാഹചര്യം മറികടക്കുന്നതിന് അൽപ്പമെങ്കിലും ആശ്വാസമായി ഒരു കുടുംബത്തിന് 25 കിലോ അരിയും 1000/-രൂപയും നല്‍കണമെന്നായിരുന്നു ആവശ്യം. കൂടാതെ   അസുഖം പിടിപെട്ടിരിക്കുന്ന കുടുംബത്തിന് ചികിത്സാസഹായമായി 2000/-രൂപയും നൽകണമെന്ന യൂണിയന്റെ നിർദ്ദേശം പൂർണ്ണമായി അനുവദിച്ചുതന്ന സർക്കാരിനും ബോർഡിനും അഭിവാദ്യങ്ങൾ നേരുന്നുവെന്ന് കെ. കെ.എൻ. ടി. സി സംസ്ഥാന പ്രസിഡന്റ് കെ. പി. തമ്പി കണ്ണാടൻ പറഞ്ഞു.