ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ പാറന്നൂര്‍ കുരുത്തിച്ചാല്‍ പാലത്തിന് സമീപപ്രദേശത്ത് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നു. കേച്ചേരി പുഴയുടെ തീരങ്ങളില്‍ 5.75 കിലോമീറ്റര്‍ കൈയേറ്റ ഭൂമി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തതില്‍ ആണ് പച്ചത്തുരുത്ത് നിർമിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു. കൂടാതെ മൂന്നാം വാര്‍ഡില്‍ എല്ലാ കുടുംബങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നതിനാല്‍ ഹരിതസമൃദ്ധി വാര്‍ഡായും പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആന്‍സി വില്യംസ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി ജോസ്, നവകേരളം കര്‍മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ സി ദ്വിദിക, വാര്‍ഡ് മെമ്പര്‍ ജൂലറ്റ് വിനു, ഇറിഗേഷന്‍ എ ഇ നെവിന്‍ ജെ തേറാട്ടില്‍, കുന്നംകുളം താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, രതീഷ് പി, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്നിവര്‍ പങ്കെടുത്തു.