ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’; ജൂൺ 21ന് തീയേറ്ററുകളിലേക്ക്

0

രാജ്യത്തെ ആദ്യ എ.ഐ സിനിമയായ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’ ജൂൺ 21ന് തീയേറ്ററുകളിലെത്തും. അപർണ മൾബറി, ഗോപിനാഥ് മുതുകാട്, ശ്രീപത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

സാംസ് പ്രൊഡക്ഷൻ്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിക്കുന്ന സിനിമ ഇ.എം. അഷ്‌റഫ് ആണ് സംവിധാനം ചെയ്യുന്നത്.  എ ഐ സാങ്കേതിക വിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ആദ്യ സിനിമയാണ്.

സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.