അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റില്‍ തെളിവുണ്ടെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് പിന്നാലെ ആംആദ്മി പാര്‍ടിയില്‍ ഭിന്നത മൂര്‍ഛിക്കുന്നു. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ജാമ്യം ലഭിക്കാത്തതോടെയാണ് പാര്‍ടിയില്‍ പൊട്ടിത്തെറിക്കുള്ള സാധ്യത തുടങ്ങിയത്.
ഇതിൻ്റെ ഭാഗമായി ഡല്‍ഹിയിലെ സാമൂഹ്യ ക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് മന്ത്രിസഭയില്‍ നിന്നും പാര്‍ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജി. എഎപി അഴിമതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ ആരോപിച്ചു. എഎപിയുടെ അന്ത്യം തുടങ്ങിയെന്നാണ് മന്ത്രിയുടെ രാജിയോടുള്ള ബിജെപി പ്രതികരണം.