ക്ഷേത്രദര്‍ശന്‍ ആഭിമുഖ്യത്തിലുള്ള ദേവീമാഹാത്മ്യ പ്രചാരസഭയ്ക്ക് പാലക്കാട് തുടക്കമായി. പാലക്കാട് കദളീവനം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബദരീനാഥ ക്ഷേത്ര റാവല്‍ജി ബ്രഹ്‌മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരിയാണ് ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്.
ലോകത്തിനാകെ ശക്തിയും നന്മയും നല്‍കാന്‍ ദേവീ മാഹാത്മ്യ പാരായണം കൊണ്ടും പ്രചരണം കൊണ്ടും കഴിയുമെന്ന് റാവല്‍ജി ഈശ്വര പ്രസാദ് നമ്പൂതിരി പറഞ്ഞു. എല്ലാ ശക്തിയുടേയും ഉറവിടം അമ്മയാണ്. ആ അമ്മയെ സേവിക്കുകയും ഭജിക്കുകയും ചെയ്യുക എന്നത് നമ്മുടെ ജീവിത സമാധാനത്തിനും രക്ഷക്കും അത്യാവശ്യമാണെന്നും റാവല്‍ജി പറഞ്ഞു.
ക്ഷേത്രദര്‍ശന്‍ ഡിജിറ്റല്‍ ന്യൂസ് പേപ്പര്‍ ചീഫ് എഡിറ്റര്‍ ഡോ പി വി വിശ്വനാഥന്‍ നമ്പൂതിരി അധ്യക്ഷനായി. പാലക്കാട് ദയാനന്ദാശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ജയപ്രകാശ് കേശവന്‍ വിഷയാവതരണവും വികാസ് മൂത്തേടത്ത് ഡിജിറ്റല്‍ ന്യൂസ് പേപ്പര്‍ പരിചയപ്പെടുത്തലും നിര്‍വഹിച്ചു.
ക്ഷേത്രദര്‍ശന്‍ ശ്രീഭദ്രം പദ്ധതി തത്വമസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. നാരായണ പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെച്ചവരെ ആദരിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘം വിഭാഗ് സംഘചാലക് വി കെ സോമസുന്ദരന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് മധുസൂദനന്‍ മാസ്റ്റര്‍, ഗിന്നസ് ധനുഷ സന്യാല്‍ എന്നിവര്‍ സംസാരിച്ചു. എബിത വി നായർ സ്വാഗതവും ശ്രീദേവി പ്രകാശ് നന്ദിയും പറഞ്ഞു