ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

0

ചാലക്കുടി മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി ജനറല്‍ ഒബ്‌സര്‍വര്‍മാര്‍. ചാലക്കുടി മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ റിതേന്ദ്ര നാരായണ്‍ ബസു റോയ് ചൗധരി, പോലീസ് ഒബ്‌സര്‍വര്‍ പരിക്ഷിത രാത്തോഡ് എന്നിവരാണ് ചാലക്കുടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

തൃശ്ശൂര്‍ കളക്ടറേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചാലക്കുടി മണ്ഡലത്തില്‍ ഒരുക്കിയ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ, റൂറല്‍ പോലീസ് കമ്മീഷണര്‍ നവനീത് ശര്‍മ്മ എന്നിവര്‍ വിശദീകരിച്ചു.
ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്.

നിരീക്ഷകര്‍ ശനിയാഴ്ച കയ്പമംഗലം മണ്ഡലത്തിലെ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂള്‍, കൊടുങ്ങല്ലൂര്‍ പി. ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്ട്രോങ് റൂമുകൾ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തും .
യോഗത്തില്‍ അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.