സിപിഎമ്മിൻ്റെ ചിഹ്നം ഈനാപേച്ചിയാകും: എം എം ഹസ്സന്‍

0

ലോകസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം വംശനാശം സംഭവിക്കുന്ന ജിവികളുടെ ഗണത്തില്‍ ആവുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡണ്ട് എം എം ഹസ്സന്‍. വംശനാശം സംഭവിക്കുന്ന ഈനാംപേച്ചി, മരപ്പട്ടി, തേള്‍, എലിപ്പെട്ടി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടി വരും.

എ കെ ബാലന്‍ ലോകസഭ തെരഞ്ഞടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് ഈനാംപേച്ചിയുടേയും മരപ്പട്ടിയുടേയും കാര്യം പറഞ്ഞത്. മരപ്പട്ടിയുടെ ആവാസകേന്ദ്രം ക്ലിഫ്ഹൗസും മന്ത്രി മന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്മ്യൂണിസം ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഉള്ളത്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിന്നെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും.

സ്വന്തം ചിഹ്നം സംരക്ഷിക്കാനാണ് സിപിഎം മത്സരിക്കുന്നതെന്നാണ് എ കെ ബാലന്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്. ബിജെപി പിന്തുണയോടെയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നത്. ഇക്കുറിയും ബിജെപി സഹായം പിണറായി ഉറപ്പിച്ചിരിക്കുകയാണ്. ഇ പി ജയരാജനാണ് അതിൻ്റെ ദല്ലാള്‍. ബിജെപി പിന്തുണ ഇല്ലെങ്കില്‍ സ്വന്തം ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും എം എം ഹസന്‍ പറഞ്ഞു.