ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ കുറ്റവാളി സിപിഎം നേതാവ് കുഞ്ഞനന്തൻ്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീംലീഗ് നേതാവ് കെ എം ഷാജി. മലപ്പുറം കൊണ്ടോട്ടി മുസ്ലീംലീഗ് മുനിസിപ്പല്‍ വേദിയിലെ പ്രസംഗത്തിലാണ് സിപിഎം ഗൂഡാലോചന എന്ന അര്‍ത്ഥത്തില്‍ ഷാജിയുടെ പ്രസംഗം.
ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പങ്കുള്ള ഉന്നത നേതാക്കളിലേക്കുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. തങ്ങളിലേക്ക് അന്വേഷണം നീളുമോ എന്ന സംശയമാകാം കുഞ്ഞനന്തൻ്റെ സംശയകരമായ മരണത്തിന് പിന്നിലെന്ന് സംശയമുണ്ട്. രഹസ്യം ചോരുമെന്ന സംശയം വരുമ്പോള്‍ കൊന്നവരെ കൊല്ലുന്നതാണ് കണ്ണൂരിലെ അവരുടെ രീതി.
കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസുകളിലെ കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസല്‍ വധക്കേസിലെ മൂന്ന പേരെ കൊന്നത് സിപിഎം ആണ് എന്നും കെ എം ഷാജി പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസും സിപിഎം ബന്ധവും വീണ്ടും ചര്‍ച്ചയാവുകയാണ്.