ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. വിചാരണ കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിചാരണ കോടതി വിധി ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സിപിഎം നേതാക്കളും അംഗങ്ങളും ക്വട്ടേഷന്‍ അംഗങ്ങളുമാണ് ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ അരും കൊല ചെയ്തതെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. രണ്ട് പ്രതികളെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ ഈമാസം 26ന് നേരിട്ട് കോടതിയില്‍ ഹാജരാവണം. അന്ന് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും.
പി മോഹനനെ വെറുതെ വിട്ട നടപടി ശരിവെച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ്.