പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസിനെ ജനം ആശിര്‍വദിക്കും: മോദി

0

വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസിനെ ജനം ആശിര്‍വദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് കൂടി അധികാരത്തില്‍ എത്താന്‍ കഴിയില്ല. ഇതു മനസ്സിലാക്കി പല പ്രതിപക്ഷ നേതാക്കള്‍ക്കും മത്സരിക്കാന്‍ താല്‍പ്പര്യമില്ല. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ന്യൂനപക്ഷങ്ങള്‍ എവിടെയെന്ന് ചോദിക്കുന്നു. സ്ത്രീകളിലും യുവാക്കളിലും കര്‍ഷകരിലും ന്യൂനപക്ഷങ്ങള്‍ ഉണ്ട്. സര്‍ക്കാരിൻ്റെ മുന്‍ഗണന അവര്‍ക്കാണ്.

കുടുംബഭരണം കാരണം കോണ്‍ഗ്രസില്‍ കഴിവുള്ളവര്‍ക്ക് ഉയരാനാകുന്നില്ല. ഒരു കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേര്‍ രാഷ്ട്രീയത്തില്‍ എത്തുന്നത് ദോഷമല്ല. എന്നാല്‍ കുടുംബം പാര്‍ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടം തന്നെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.