മില്‍മ മലബാര്‍ മേഖലയില്‍ നാളെ ക്ഷീര സംഘങ്ങളില്‍ നിന്ന് പാല്‍ സംഭരിക്കുകയില്ലെന്ന് മില്‍മ മാനേജിംഗ് ഡയരക്ടര്‍ അറിയിച്ചു.കോവിഡ് 19 നെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്നും മാനേജിംഗ് ഡയരക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ചമുതല്‍ ക്ഷീര സംഘങ്ങള്‍ മില്‍മയിലേക്ക് അയക്കുന്ന പാലിന്‍റെ അളവില്‍ കുറവ് വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.