HomeUncategorizedഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര

ഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര

തൃശൂർ ജില്ലയിലെ കൊടകരയിൽ മണലി പുഴയോടു ചേർന്ന് ഒരുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയായ ഇ-വഞ്ചി പുതുവത്സര ദിനത്തിൽ യാഥാർത്ഥ്യമായി.
നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഹൈവേയോട് ചേർന്നുള്ള മണലിപ്പുഴയുടെ ഭാഗത്താണ് ഗ്രാമീണ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നത്.

വിനോദസഞ്ചാരികൾക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും, പുഴയിലും, കരയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ ഉല്ലസിക്കുവാനുമാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഇ-വഞ്ചി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് ഇ – വഞ്ചിയുടെ പ്രധാന സേവനങ്ങൾ.

സംസ്ഥാന സർക്കാരിൻ്റെ എൻ്റെ തൊഴിൽ എൻ്റെ അഭിമാൻ പദ്ധതിയും അഡ്വഞ്ചർ ടൂറിസം പദ്ധതിയും സംയുക്തമായാണ് പുത്തൻ പദ്ധതി ഒരുക്കുന്നത്. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി എസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments