പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ക്രിസ്തുമസ് വിരുന്ന് നല്‍കും. നാളെ ക്രിസ്തുമസ് ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ ഉച്ചക്ക് 12.30നാണ് വിരുന്ന്. ക്രൈസ്തവ മതമേതധ്യക്ഷന്മാര്‍ പങ്കെടുക്കും.
ക്രൈസ്തവ വിഭാഗം ബിജെപിയുമായി കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിരുന്ന് നല്‍കുന്നത്. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ എന്‍ഡിഎ മുന്നണി സ്‌നേഹയാത്ര നടത്തുന്നുണ്ട്. കൂടുതല്‍ ക്രൈസ്തവ വിഭാഗങ്ങള്‍ ബിജെപിയുമായും നരേന്ദ്ര മോദിയുമായി സഹകരിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്.
പ്രബല ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ കൂടി എന്‍ഡിഎയോട് സഹകരിക്കുന്ന സാഹചര്യത്തില്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകും എന്നാണ് ബിജെപി കണക്കുകൂട്ടല്‍. മണിപ്പൂര്‍ കലാപ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ ബിജെപിയില്‍ നിന്ന് അകന്നു പോകുമെന്ന് പ്രതിപക്ഷം കണക്കു കൂട്ടിയിരുന്നു. എന്നാല്‍ സത്യാവസ്ഥ മനസ്സിലായതോടെ ബിജെപിയുമായി കൂടുതല്‍ അടുക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
പ്രധാനമന്ത്രി നടത്തുന്ന വിരുന്നില്‍ കേരളത്തില്‍ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണ് ഇവരെ ക്ഷണിച്ചിട്ടുള്ളത്. മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ അടക്കം ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി സൌഹൃദം പുലർത്തുന്നുണ്ട്.