ഇരട്ട പൗരത്വ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒട്ടേറെ ദുഷ്‌ക്കരമായ കാര്യമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനായുള്ള ശ്രമം തുടരുകയാണ്. ചെന്നൈയില്‍ സിഐഐ സംഘടിപ്പിച്ച യുവജനങ്ങളുടെ ദേശീയ യോഗത്തില്‍ സംരഭകരുമായി സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ഏറെ കാലമായുള്ള ആവശ്യവും ആഗ്രഹവുമാണ് ഇരട്ട പൗരത്വം എന്നത്. അതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ പ്രഥമ പരിഗണന ലിസ്റ്റില്‍ അതുണ്ട്. പക്ഷേ സുരക്ഷ പ്രശ്‌നവും സാമ്പത്തിക വെല്ലുവിളികളുമാണ് തടസ്സമാവുന്നത്.
വിദേശത്ത് താമസിച്ച് ഇന്ത്യയില്‍ സംരഭകരാവുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരികയാണ്. അവരെ പോലുള്ളവരാണ് ഇരട്ട പൗരത്വം ഏറെ ആവശ്യപ്പെടുന്നത്. എന്തായാലും ഇതൊരു അടഞ്ഞ പ്രശ്‌നമല്ല. സജീവ വിഷയമാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.