പ്രസ്‌ക്ലബ് ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷവും പാട്ടുക്ലബ് വാര്‍ഷികവും

0

തൃശൂര്‍ പ്രസ്‌ക്ലബ് കിസ്തുമസ്-ന്യൂഇയര്‍ ആഘോഷവും പാട്ടുക്ലബ് രൂപീകരിച്ചതിൻ്റെ വാര്‍ഷികവും വിപുലമായ പരിപാടികളോടെ നടത്തി. പ്രസ്‌ക്ലബില്‍ നടന്ന ആഘോഷം സിനിമ-സീരിയല്‍ താരം മഞ്ജു സുഭാഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ഒ രാധിക അധ്യക്ഷയായി. സംസ്ഥാന പ്രസിഡൻ്റ് എം വി വിനീത, ജില്ലാ സെക്രട്ടറി പോള്‍ മാത്യു എന്നിവര്‍ സംസാരിച്ചു. പാട്ടുക്ലബ് വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി പാട്ടുക്ലബംഗങ്ങളുടെ ഗാനമേളയും ഉണ്ടായിരുന്നു. കണ്‍വീനര്‍ എ വി ശ്രീകുമാര്‍ നേതൃത്വം നല്‍കി.