വണ്ടിപ്പെരിയാര്‍ കേസ്: കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്

0

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നിട്ടും പ്രതിയെന്ന് കരുതി പിടികൂടിയ ആളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്. ആദ്യഘട്ടമായി 17ന് സംസ്ഥാനത്ത് സായാഹ്ന ധര്‍ണ നടത്തുമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു..

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തുക. മകളേ മാപ്പ് എന്ന പേരിലാകും ധര്‍ണ. പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഡിവൈഎഫ്‌ഐ നേതാവായ പ്രതിയെ രക്ഷിക്കാന്‍ ഭരണവും പൊലീസും ഇടപ്പെട്ടു എന്നാണ് ജനങ്ങള്‍ കരുതുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.