HomeKeralaസർക്കാർ നടപ്പാക്കുന്നത് വേർതിരിവില്ലാത്ത വികസനം: മന്ത്രി ജെ ചിഞ്ചുറാണി

സർക്കാർ നടപ്പാക്കുന്നത് വേർതിരിവില്ലാത്ത വികസനം: മന്ത്രി ജെ ചിഞ്ചുറാണി

ഭരണ പ്രതിപക്ഷ വേർതിരിവില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ക്ഷീരവികസന- മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ചാലക്കുടി നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചാലക്കുടി മണ്ഡലത്തിൽ കിഫ്‌ബി മുഖേന മാത്രം 500 കോടിയുടെ വികസനമാണ് സാധ്യമാക്കിയത്. ആരോഗ്യം, ദാരിദ്രനിർമാർജനം, തൊഴിൽ ലഭ്യത, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി സർവ മേഖലയിലും എണ്ണമറ്റ കാര്യങ്ങൾ നടപ്പാക്കി.

അതി ദാരിദ്ര്യ നിർമാർജനത്തിൻ്റെ ഭാഗമായി സർവേയിലൂടെ കണ്ടെത്തിയ 64,006 പേരെ സൂക്ഷ്മ സംരംഭങ്ങൾ വഴി പുനരധിവസിപ്പിക്കാൻ നടപടിയായി. 2025 നവംബർ ഒന്നിന് പട്ടിണി ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. പ്രതിസന്ധികളിൽ നിന്നും കേരളത്തെ കൈപിടിച്ചുയർത്തിയത് നിശ്ചയദാർഢ്യമുള്ള സർക്കാരാണ്. സ്കൂളുകൾക്ക് ഹൈടെക് കെട്ടിടം, സ്മാർട്ട് ക്ലാസ്സ്‌ റൂം നിർമിച്ചു. പത്തര ലക്ഷം വിദ്യാർത്ഥികളാണ് സർക്കാർ സ്കൂളുകളിലേക്ക് വന്നത്.

സ്ത്രീ ശാക്തീകരണത്തിൻ്റെ മികച്ച മാതൃകയാണ് കുടുംബശ്രീയെന്ന് പ്രഖ്യാപിച്ചത് ഇന്ത്യൻ രാഷ്ട്രപതിയാണ്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാമൂഹിക സാമ്പത്തിക വളർച്ച ഉറപ്പാക്കി. പാൽ ഉത്പാദനത്തിൽ കേരളം രണ്ടാമതാണ്. സ്വയംപര്യാപ്തതതയിലേക്ക് അധിക ദൂരമില്ല. എണ്ണമറ്റ വികസനക്ഷേമ പ്രവർത്തനങ്ങൾ സാക്ഷാത്കരിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന പിന്തുണയാണ് നവകേരള സദസ്സിന് ലഭിക്കുന്ന സ്വീകാര്യതയെന്നും മന്ത്രി വ്യക്തമാക്കി.

Most Popular

Recent Comments