കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി മാറാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യ. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ദുഷിച്ച ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള എന്‍ഡിഎ പോരാട്ടങ്ങള്‍ക്ക് പാര്‍ടി ശക്തി പകരുമെന്ന് സംസ്ഥാന കണ്‍വീനര്‍ പി ആര്‍ സോംദേവ് പറഞ്ഞു.
നവകേരളം എന്‍ഡിഎ സര്‍ക്കാരിലൂടെ എന്ന ക്യാമ്പയിന് പാര്‍ടി തുടക്കം കുറിക്കുകയാണ്. ഹിന്ദു മഹാസഭയും ഭാരതീയ ശിവസേനയും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ടി ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ സാംസ്‌ക്കാരിക അര്‍ധ രാഷ്ട്രീയ സംഘടനകളേയും ഉള്‍പ്പെടുത്തിയായിരിക്കും ക്യാമ്പയിന്‍ സംഘടിപ്പിക്കുക. എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ് തുടങ്ങിയ നവോത്ഥാന സംഘടനകളുമായി തുറന്ന ചര്‍ച്ചക്ക് വേദിയൊരുക്കും. ഭീകരവാദ വിമുക്ത കേരളം എന്ന വിഷയത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ പഠന ശിബിരങ്ങള്‍ നടത്താനും ആലോചനയുണ്ട്.
ഹിന്ദു-ക്രിസ്ത്യന്‍ – മുസ്ലിം ഐക്യ കേരളം എന്ന തത്വത്തെ ആസ്പദമാക്കി ശ്രീനാരായണ ഗുരുദേവൻ്റെ നാമത്തില്‍ കേരള ജനതക്കുവേണ്ടി പൊതു വേദികള്‍ക്കും സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും പാര്‍ട്ടി വഴിയൊരുക്കും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വിമന്‍ ഫെഡറേഷൻ്റെ നേതൃത്വത്തില്‍ ‘ കേരള നാരീശക്തി” എന്ന പേരില്‍ വിമന്‍ – എംപവര്‍മെൻ്റ് പ്രോഗ്രാമുകളും, പ്രധാന മന്ത്രി നരേന്ദ്ര മോദി ഭാരതത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്ന കാഴ്ചപാടോടു കൂടി തുടങ്ങിവച്ച ‘ ബേട്ടി ബചാവോ ബേട്ടി പടാവോ ‘ എന്ന മദ്രാവാക്യം ഏറ്റെടുത്തു വിവിധ എന്‍. ജി. ഒ, സി. എസ്. ആര്‍ വ്യവസ്ഥകളുമായി ചേര്‍ന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തും.
ഷെഡ്യൂല്‍ഡ് ട്രൈബ് – വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍
വ്യവസ്ഥകളുമായി സഹകരിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും . എസ്. സി/ എസ്. എസ്. ടി, ഒ. ബി. സി വിഭാഗത്തില്‍ പെടുന്നവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് തടയിടുംവിധം വിവിധ സമരപരിപാടികള്‍ക്ക് വേദിയൊരുക്കും. ഇസ്ലാമിക്ക് ട്രെഡീഷനിലെ പ്രത്യേക വിഭാഗമായ സൂഫികള്‍ക്ക് വേണ്ടി പ്രത്യേക സംഘടന സംവിധാനവും,സാമ്പത്തിക സംവരണതിന് അര്‍ഹരായ ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് പ്രത്യേക വെഫെയര്‍ സ്‌കീമുകളും, സാംസ്‌കാരിക സമിതികളും രൂപീകരിക്കും.
പാര്‍ട്ടിയുടെ ബൗദ്ധിക തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നതിനായി സംസ്ഥാന- ജില്ലാ – മണ്ഡലം അടിസ്ഥാനത്തില്‍ ശാസ്ത്ര സാഹിത്യ സെല്‍, വ്യവസായികളുടെയും, ചെറുകിടകച്ചവടകാരുടെയും ഉന്നമന ത്തിനുവേണ്ടി വ്യവസായി സെല്‍, മെഡിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനായി മെഡിക്കല്‍ സെല്‍, ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടിയുള്ള സേവന പ്രവര്‍ത്തങ്ങള്‍ ഉറപ്പുവരുത്തുനത്തിനായി മൈനോരിറ്റി സെല്‍ എന്നീ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി അടിയന്തരമായി തുടക്കം കുറിക്കും.
ഭാരതത്തിൻ്റെ സോഫ്റ്റ് പവര്‍ വികസനതിനുവേണ്ടി കൊച്ചി കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാറിൻ്റെ സഹായത്തോടു കൂടി ഇൻ്റര്‍നാഷണല്‍ സമിറ്റുകള്‍ ആസൂത്രണം ചെയ്യും. കൊച്ചി മെട്രോ നഗരത്തെ ഭാരതത്തിൻ്റെ ഫാഷന്‍ ക്യാപിറ്റല്‍ ആക്കി തീര്‍ക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും, കൊച്ചിന്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ വികസനതിനുവേണ്ടി വിവിധ സിൻ്റിക്കേറ്റുകളും, ഇവെൻ്റു കളും ഏകോപിക്കും.
ക്യാമ്പയിന്‍ ആര്‍. പി. ഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാന്‍ നയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി ആര്‍ സോംദേവ് അറിയിച്ചു