ആര്‍ക്കും ഇനി സംഗീതമൊരുക്കാം, വരുന്നു ഗൂഗിള്‍ എഐ

0

100 ഉപകരണങ്ങളുടെ സംഗീതം നിര്‍മിക്കാന്‍ ഗൂഗിള്‍ എഐ സഹായമൊരുക്കും.
ലോകത്തിലെ 100 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് സംഗീതം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഗൂഗിളിൻ്റെ നിര്‍മിത ബുദ്ധി സോഫ്‌റ്റ് വെയര്‍. ഇതോടെ ലോകത്ത് അല്‍പ്പം സംഗീത വാസന ഉള്ളവര്‍ക്കൊക്കെ ഇനി സംഗീത സംവിധായകരോ ഉപകരണ സംഗീതജ്ഞരോ ആകാം.

അടുത്ത ഉത്സവ സീസണിന് മുമ്പ് തന്നെ ഇത്തരമൊരു സോഫ്‌റ്റ് വെയര്‍  ഇറക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ഗൂഗിള്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ ലാബിലെ സൈമണ്‍ ഡൗറിയാണ് ഇതിന് പിന്നില്‍. ലോകത്തെ വ്യത്യസ്ഥ സംഗീതോപകരണങ്ങള്‍ കൊണ്ടുള്ള സംഗീതം നിമിഷ നേരം കൊണ്ട് ആര്‍ക്കും ഉണ്ടാക്കാനാകും എന്നതാണ് പുതിയ എഐ സംവിധാനത്തിന്റെ സവിശേഷത.

ഇന്ത്യയിലെ വീണ, ചൈനയിലെ ദിസിഫ്രം, സിംബാംബൈയിലെ എംബ്രിയ തുടങ്ങിയ ഉപകരണങ്ങളുടെ സംഗീതമൊക്കെ ഗൂഗിള്‍ സംഗീത സോഫ്‌റ്റ് വെയറിൽ ഉണ്ടാകും. എല്ലാ ഭാവങ്ങളും ഉണ്ടാക്കാന്‍ കഴിയും വിധമാണ് നിര്‍മിത ബുദ്ധിയെ പരുവപ്പെടുത്തിയിട്ടുള്ളത്.