ഹിന്ദി ഹൃദയ ഭൂമിയിലെ മിന്നും ജയം രാജ്യസഭയിലും ബിജെപിക്ക് ഗുണകരമാവും. 7 സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ വിജയം ബിജെപിയെ സഹായിക്കും.
അടുത്ത ഏപ്രിലില്‍ ബിജെപിയുടെ 7 രാജ്യസഭ എംപിമാരുടെ കാലാവധി പൂര്‍ത്തിയാകും. ഈ സീറ്റുകള്‍ നിലനിര്‍ത്താനാകുമെന്നത് പാര്‍ടിക്ക് ആശ്വാസമാണ്.
എന്നാല്‍ കോണ്‍ഗ്രസിനാണ് തെലങ്കാനയിലെ വിജയം വലിയ നേട്ടമാകുന്നത്. കാലവാധി കഴിയുന്ന രണ്ട് സീറ്റുകള്‍ നിലനിര്‍ത്താമെന്നതിന് പുറമെ രണ്ട് സീറ്റുകള്‍ തെലങ്കാനയില്‍ നിന്ന് ലഭിക്കുകയും ചെയ്യും. ബിആര്‍എസിൻ്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഭാവിയില്‍ കോണ്‍ഗ്രസിന് ലഭിക്കും.
മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവര്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മധ്യപ്രദേശില്‍ നിന്നും. ഇവരുടെ കാലവധി 2024 ഏപ്രിലില്‍ അവസാനിക്കും.