HomeLatest Newsഅടുത്ത വര്‍ഷം ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തും

അടുത്ത വര്‍ഷം ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തും

രാകേഷ് ശര്‍മയുടെ പിന്‍ഗാമിയായി ഒരു ഇന്ത്യക്കാരന്‍ അടുത്ത വര്‍ഷം ബഹിരാകാശ യാത്ര നടത്തും. ഇതിനായി എല്ലാ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തു.

1984 ലാണ് ഇന്ത്യക്കാരനായ രാകേഷ് ശര്‍മ ബഹിരാകാശ യാത്ര നടത്തി ചരിത്രം കുറിച്ചത്. പിന്നീട് ഒരു ഇന്ത്യക്കാരനെ ആകാശ യാത്ര നടത്താന്‍ നമുക്കായില്ല. അടുത്ത വര്‍ഷം ഇന്ത്യ ഇതിനായി ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇപ്പോള്‍ ദൗത്യത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്കയും നാസയും. ഇന്ത്യക്കാരനെ അന്താരാഷ്ട്ര വാന നിലയത്തില്‍ എത്തിക്കാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പ്രഖ്യാപിച്ചു.

ആകാശ യാത്രികനെ തിരഞ്ഞെടുക്കുന്നത് ഐഎസ്ആര്‍ഒ ആയിരിക്കും. അതില്‍ തങ്ങള്‍ ഇടപെടില്ലെന്ന് ബില്‍ നെല്‍സന്‍ പറഞ്ഞു. പദ്ധതിക്കായുള്ള വിശദാംശങ്ങള്‍ തയ്യാറാക്കുന്നതും ഐഎസ്ആര്‍ഒ മാത്രമാകും. ഇന്ത്യ അമേരിക്കയുടെ മഹത്തായ പങ്കാളിയാണ്. അത് മനുഷ്യരെ ആകാശത്ത് എത്തിക്കുന്നതിലും അങ്ങനെ തന്നെയാണ്.

ചന്ദ്രന്റെ തെക്ക് ഭാഗത്ത് അമേരിക്ക അടുത്ത വര്‍ഷം സ്വകാര്യ ലാന്ററുകള്‍ ഇറക്കാന്‍ പദ്ധതി ഇടുന്നുണ്ട് എന്നാല്‍ ഇന്ത്യയാണ് ആദ്യമായി അവിടെ ലാന്‍ഡര്‍ ഇറക്കിയത്. ഇതിന് ഇന്ത്യയെ അഭിനന്ദിക്കുന്നു എന്നും നെല്‍സന്‍ പറഞ്ഞു.
ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു നാസ തലവന്‍.

Most Popular

Recent Comments