സ്‌കൂളിലെ 142 പെണ്‍കുട്ടികളെ ലൈഗിക പീഡനത്തിന് ഇരയാക്കിയതായി പ്രിന്‍സിപ്പാളിനെതിരെ പരാതി. ഹയര്‍ സെ്ക്കൻ്ററി സ്‌കൂള്‍ പ്രിന്‍സിപ്പളാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇയാളെ പിരിച്ചു വിടാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉത്തരവിട്ടു.
ഹരിയാനയിലാണ് സംഭവം. ജിൻ്റ് ജില്ലയിലെ സീനിയര്‍ ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് തൻ്റെ സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. അമൃതസറിലേക്ക് അനധികൃതമായി കുട്ടികളെ വിനോദയാത്രക്ക് കൊണ്ടുപോയാണ് 64 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്. മൂന്ന് ദിവസത്തേക്കാണ് കുട്ടികളെ അനുമതി വാങ്ങാതെ കൊണ്ടുപോയത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തിയിരുന്നു. സബ് ഡിവിഷണന്‍ മജിസ്‌ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി കുട്ടികളെ കണ്ടത്. 390 വിദ്യാര്‍ത്ഥിനികളെ കൗണ്‍സില്‍ ചെയ്തപ്പോഴാണ് 142 പേര്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചത്.
സംഭവം പുറത്തറിഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്‍സിപി നേതാവ് സോണിയ ഡൂഹന്‍ അടക്കമുള്ള പൊതു പ്രവര്‍ത്തകരെല്ലാം സര്‍ക്കാരിനും പൊലീസിനും എതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി. ഇതോടെയാണ് പൊലീസ് പ്രിന്‍സിപ്പാളെ അറസ്റ്റ് ചെയ്തത്.