കുസാറ്റില്‍ ഗാനമേളക്കിടെ തിക്കിലും തിരക്കിലും 4 മരണം

0

കൊച്ചി ശാസ്ത്ര സാങ്കേതിക സര്ഡവകലാശാലയില്‍ ഉണ്ടായ ദുരന്തത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക വിവരം. നാല് പേരുടെ നില ഗുരുതരമാണ്. കുസാറ്റിലെ ടെക്‌ഫെസ്റ്റ് സമാപനത്തിലാണ് അപകടം. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത് എന്നാണ് വിവരം.

സമാപനത്തോട് അനുബന്ധിച്ച് ഗാനമേള നടന്നിരുന്നു. ഓപ്പണ്‍ സ്റ്റേജിലായിരുന്നു ഗാനമേള. ബോളിവുഡ് ഗായിക ധ്വനി ബാനുഷലി നേതൃത്വം നൽകിയതായിരുന്നു ഇത്. നാട്ടുകാരും എത്തിയിരുന്നു എന്നാണ് വിവരം. ഇതിനിടെ പെട്ടെന്ന് മഴ പെയ്തതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ തൊട്ടടുത്തുള്ള കുസാറ്റ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ഈ തിരക്കിനിടെ പലരും താഴെ വീഴുകയും ചെയതു. വാതിലിലൂടെ തള്ളിക്കയറാനുള്ള ശ്രമം കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍പ്പിച്ചു.

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്ഡ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.