മുഖ്യമന്ത്രി- പൗരപ്രമുഖ യോഗത്തിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മാര്‍ച്ച്

0

ശമ്പളം കൃത്യമായി ലഭിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയും പൗരപ്രമുഖരും പങ്കെടുക്കുന്ന യോഗ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് നവകേരള സദസ്സിൻ്റെ ഭാഗമായി നടക്കുന്ന പ്രഭാത യോഗത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്.

കോടികള്‍ മുടക്കി സദസ്സ് സംഘടിപ്പിക്കുമ്പോള്‍ പണിയെടുത്തിട്ടും ശമ്പളവും പെന്‍ഷനും കിട്ടാത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എല്ലാ മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്യണം എന്ന് ഹൈക്കോടതി പലവട്ടം ഉത്തരവ് നല്‍കിയിട്ടും ഒന്നും നടപ്പാവുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷവും ജനവും ധൂര്‍ത്തെന്ന് വിശേഷിപ്പിക്കുന്ന നവ കേരള സദസ്സിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. ഐഎന്‍ടിയുസി നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ പൊലീസിന് കഴിഞ്ഞില്ല എന്ന ആരോപണം ശക്തമാണ്. സിപിഎം നേതാക്കള്‍ അടക്കം ഇത് ഉന്നയിക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെക്കുമ്പോള്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പ്രതിഷേധിക്കും എന്ന് പൊലീസ് കരുതിയില്ല.