സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം

0

എല്ലാ ക്ലാസ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്ന ദേശമംഗലം ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ കുടിവെള്ള പദ്ധതി മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് മറ്റൊരു മികച്ച മാതൃകയാണ് സ്‌കൂള്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്‌കൂളിൻ്റെ വി.എച്ച്.എസ്.സി വിഭാഗം കെട്ടിട നിര്‍മ്മാണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

7.51 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിച്ചിട്ടുള്ള പദ്ധതിയിലൂടെ സ്‌കൂളിലെ 70 ക്ലാസ് മുറികളില്‍ ശുദ്ധജലം ഉറപ്പാക്കും. എസ്.സി, എസ്.ടി വികസനകോപ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് അദ്ധ്യക്ഷനായി. നാടന്‍ പാട്ട് ഗായിക പ്രസീത ചിലക്കുടി മുഖ്യാതിഥിയായി.