ഞായറാഴ്ച നടന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ബിജെപി -ശിവസേന-എന്‍സിപി (അജിത് പവാര്‍) സഖ്യം. 2359 ഗ്രാമപഞ്ചായത്തുകളില്‍ 1350 എണ്ണം സ്വന്തമാക്കിയാണ് മഹായുതി സഖ്യം കുതിപ്പ് തുടര്‍ന്നത്.
ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവസേന 240 ഗ്രാമ പഞ്ചായത്തുകളിൽ അധികാരം പിടിച്ചപ്പോൾ ബിജെപി 743 എണ്ണം പിടിച്ചെടുത്തു. ശരദ് പവാര്‍ വിഭാഗം എന്‍സിപി നേടിയത് 178 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ്. എന്നാല്‍ അജിത് പവാര്‍ വിഭാഗത്തിന് 371 ഗ്രാമപഞ്ചായത്തുകളുണ്ട്.
എടുത്തു പറയേണ്ട കാര്യം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ ബിആര്‍എസ് 53 ഗ്രാമ പഞ്ചായത്തുകള്‍ സ്വന്തമാക്കി എന്നതാണ്. അടുത്തിടെ മാത്രം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രവേശിച്ചതാണ് ബിആര്‍എസ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പാണ് അവരും ലക്ഷ്യമിടുന്നത്.