ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് കടുത്ത അച്ചടക്ക ലംഘനം: കെപിസിസി

0

പാര്‍ടി വിലക്ക് ലംഘിച്ച് പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിൻ്റെ നടപടി കടുത്ത അച്ചടക്ക ലംഘനമെന്ന് കെപിസിസി. വിശദീകരണം തേടി വീണ്ടും കത്തയച്ചിട്ടുണ്ട്.

സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് ആര്യാടന്‍ ഷൗക്കത്ത്. അതുകൊണ്ട് തന്നെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളുടെ അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്നാണ് കെപിസിസി അച്ചടക്ക സമിതി തീരുമാനം. ഐക്യദാര്‍ഡ്യ റാലി നടത്തരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നല്‍കിയ കത്തിന് ഷൗക്കത്ത് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്നാണ് കെപിസിസി നിലപാട്.