HomeWorldAsiaപാക്കിസ്ഥാനില്‍ വ്യോമസേന താവളത്തിന് നേരെ ഭീകരാക്രമണം

പാക്കിസ്ഥാനില്‍ വ്യോമസേന താവളത്തിന് നേരെ ഭീകരാക്രമണം

പാക്കിസ്ഥാനില്‍ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി സൈന്യം അറിയിച്ചു. മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു.

പഞ്ചാബ് പ്രവിശ്യയിലെ മിയന്‍വാലി എയര്‍ ബേസിന് നേരെയാണ് ആക്രമണം ഉണ്ടായത്. താവളത്തിനുള്ളിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സൈനികര്‍ തടഞ്ഞുവെന്നും ശക്തമായ തിരിച്ചടിയിലാണ് മൂന്ന് ഭീകരരെ വക വരുത്തിയതെന്നും സൈനിക വക്താവ് പറഞ്ഞു. തിരിച്ചടിയെ തുടര്‍ന്ന മൂന്ന് ഭീകരര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായും സൈനിക വക്താവ് അറിയിച്ചു.

ആക്രമത്തില്‍ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും നശിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത നാശനഷ്ടവും ആള്‍ നഷ്ടവും താവളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Most Popular

Recent Comments