എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം.
യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനിലാണ് സ്‌ഫോടനം നടന്നത്. ചുരുങ്ങിയത് ആറ് തവണയെങ്കിലും സ്‌ഫോടനം ഉണ്ടായെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. രാവിലെ 9.30നാണ് സംഭവം. സമ്മേളനത്തിൻ്റെ ആദ്യ പരിപാടിയായ കണ്ണടച്ചുള്ള പ്രാര്‍ത്ഥനക്കിടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ബോംബ് സ്‌ഫോടനം ആണെന്ന സംശയം പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
കളമശ്ശേരി സെൻ്ററിനടുത്തുള്ള കണ്‍വന്‍ഷന്‍ സെൻ്ററിലാണ് സംഭവം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഉന്നത പൊലീസ് അധികാരികള്‍ സ്ഥലത്തേക്ക് എത്തി തുടങ്ങി.