ഭീകര സംഘടനയായ ഹമാസിന് എതിരാണെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യത്തിൻ്റെ നിലപാടിലും മാറ്റമില്ല. ഹമാസിനെതിരായ യുദ്ധത്തില്‍ നാം ഇസ്രായേലിനൊപ്പമാണ്,
വിഷയത്തില്‍ പ്രതിപക്ഷ നിലപാട് കണക്കാക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിന് ആശയ കുഴപ്പമാണെന്ന ശരത് പവാറിൻ്റെ വാദം സര്‍ക്കാര്‍ തള്ളി. നമുക്ക് വ്യക്തമായ നിലപാടുണ്ട്. അത് ഉറച്ചതുമാണ്.
ഇതിനിടെ കേരളത്തില്‍ നടന്ന പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഹമാസ് വക്താവ് പങ്കെടുത്തതായി ബിജെപി ആരോപിച്ചു. കേരള സര്‍ക്കാര്‍ രാജ്യവിരുദ്ധര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ബിജെപി പറഞ്ഞു.