ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. രക്ഷാസമിതിയില്‍ ബ്രസീലാണ് പ്രമേയം കൊണ്ടുവന്നത്. 15 അംഗ സമിതിയില്‍ രണ്ടു രാജ്യങ്ങള്‍ വിട്ടുനിന്നു. 12 രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും അമേരിക്ക വീറ്റോ ചെയ്തതോടെ പ്രമേയം അസാധുവായി.
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സംഘര്‍ഷ മേഖലയില്‍ സമാധാനത്തിന് ശ്രമിക്കുകയാണെന്ന് യുഎസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. ഈ നയതന്ത്രനീക്കം ഫലം കാണാനാണ് ആഗ്രഹമെന്നും പ്രതിനിധി പറഞ്ഞു.