കോട്ടയം വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ വന്‍ തീപിടുത്തം. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. നിര്‍മാണ യൂണിറ്റിലാണ് അപകടം.
ഇന്ന് വൈകീട്ട് ആറോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും പേപ്പറുകളും പൂര്‍ണമായി കത്തി നശിച്ചു. ആളപായം ഉണ്ടായില്ലെന്നത് ഏറെ ആശ്വാസമായി.
പൊള്ളലേറ്റ രണ്ടുപേരും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.