തമിഴ്‌നാട്ടിലെ ചെന്നൈയില്‍ വിവിധ ഇടങ്ങളില്‍ ഇന്‍കംടാക്‌സ് പരിശോധന നടക്കുന്നു. ഡിഎംകെ എംപി എസ് ജനത് രക്ഷകൻ്റെ വീട്ടിലാണ് പ്രധാന പരിശോധന. എംപിയുമായി ബന്ധമുള്ള നാല്‍പ്പതിലധികം കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്.
മുന്‍ കേന്ദ്ര സഹമന്ത്രിയായ ജഗത് രക്ഷകന്‍ ആരക്കോണം എംപിയാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇതിനു മുന്‍പും പരിശോധനകള്‍ നടന്നിരുന്നു. ചില നേതാക്കള്‍ അറസ്റ്റിലാവുകയും ചിലര്‍ റിമാന്റിലുമാണ്.