തോളൂർ പഞ്ചായത്തിൽ അക്കാദമിക്ക് രംഗത്ത് ഉയർന്ന നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി പ്രതിഭാസംഗമം നടത്തി. രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷനായി.
നൂറു ശതമാനം വിജയം കൈവരിച്ച പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിനുള്ള പുരസ്ക്കാരം പ്രധാന അധ്യാപകൻ പി വി ജോസഫ് ഏറ്റു വാങ്ങി. എസ്എസ്എൽസി, പ്ലസ്ടു, ഫുൾ എ പ്ലസ് വിദ്യാർത്ഥികൾ, ബിരുദ റാങ്ക് ജേതാക്കൾ, പിഎച്ച്ഡി ഹോൾഡേഴ്സ് എന്നിവർക്കും രമ്യ ഹരിദാസ് പുരസ്ക്കാരം നൽകി ആദരിച്ചു.
പുഴക്കൽ ബ്ലോക്ക് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, വൈസ് പ്രസിഡന്റ് ലില്ലി ജോസ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീന വിൽസൺ, കെ ജി പോൾസൺ, ശ്രീകല കുഞ്ഞുണ്ണി, ഷീന തോമസ്, സരസമ്മ സുബ്രമണ്യൻ, വി പി അരവിന്ദാക്ഷൻ, കെ ആർ സൈമൺ, വിദ്യാർത്ഥി പ്രതിനിധി ഇ ടി സ്റ്റാർവിൻ തുടങ്ങിയവർ പങ്കെടുത്തു.