മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ് മണികുമാറിനെ നിയമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
ചീഫ് ജസ്റ്റീസ് ആയിരിക്കുമ്പോള്‍ പക്ഷപാത രഹിതമായ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം നേരിടുന്നയാളാണ് മണികുമാര്‍. സര്‍ക്കാരിനെതിരെ കൊടുത്ത ഹര്‍ജികളില്‍ മണികുമാര്‍ അടയിരുന്നു എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരവധി തവണ ആരോപണം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ മുന്‍ ചീഫ് ജസ്റ്റീസിന് കഴിയുമോയെന്ന ആശങ്ക വി ഡി സതീശന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമന ശുപാര്‍ശ കൊടുക്കുന്ന സമയത്തും സതീശന്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് പ്രിയപ്പെട്ടയാളായതിനാല്‍ മണികുമാറിന്റെ പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞിരുന്നു.