‘സൈനികനെ ആക്രമിച്ച് പിഎഫ്‌ഐ ചാപ്പ കുത്തിയിട്ടും പ്രതികരണം ഇല്ലാത്തത് സങ്കടകരം’

0

രാജ്യത്തെ സേവിക്കുന്ന സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയിട്ടും കേരളത്തില്‍ പ്രതികരണം ഇല്ലാത്തത് സങ്കടകരമാണെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആൻ്റണി. ഭരണകക്ഷിയായ സിപിഎമ്മോ പ്രതിപക്ഷമായ കോണ്‍ഗ്രസോ ഇതുവരെ പ്രതികരിച്ചില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അനില്‍ ആൻ്റണി.

കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു. സിപിഎം ഭരണത്തിന് കീഴിലുള്ള കേരളം , രാജ്യം മുഴുവനുമായ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

തീവ്ര ഇസ്ലാമിക ആശയങ്ങളുള്ള ആളുകളുടെ സുരക്ഷിത സ്ഥാനമായി കേരളം മാറി. എന്നാല്‍ കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും അനില്‍ ആൻ്റണി പറഞ്ഞു.