മാധ്യമ പ്രവർത്തകന് എതിരെ കേസ് എടുത്തത് അപലപനീയം: കെയുഡബ്ള്യു ജെ

0

ആദിവാസി ഭൂമി കൈയേറ്റ വാർത്ത

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ സുനിലിന് എതിരെ പൊലീസ് കേസ് എടുത്ത നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ.അഗളി പൊലീസ് ആണ് കേസെടുത്തത്.  ഈ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു മേലുളള കടന്നു കയറ്റവും പൊലീസ് ആക്​ടിൻ്റെ ദുരുപയോഗവുമാണ്.

കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും മാധ്യമ പ്രവർത്തകന് എതിരെ കേസെടുത്തതും. സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഈ വിഷയം ചുണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് യൂണിയൻ പരാതി നൽകി.