വനിതാ സംവരണ ബില്‍ തൻ്റെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ലോക്‌സഭയില്‍ വനിതാ സംവരണ ബില്ലിന്മേല്‍ സംസാരിക്കുകയായിരുന്നു അവര്‍.
വനിതാ സംവരണ നീക്കം തുടങ്ങിയത്. രാജീവാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എന്നാല്‍ സ്വപ്‌നം ഇപ്പോഴും അപൂര്‍ണായി തുടരുന്നു. ബില്‍ നടപ്പാക്കാന്‍ വൈകരുത്. വൈകുന്നത് ഇന്ത്യയിലെ വനിതകളോടുള്ള നീതി നിഷേധമാണ്.
സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാനാകില്ല. എല്ലാ തടസ്സങ്ങളും മാറ്റി ഉടന്‍ ബില്‍ നടപ്പാക്കണം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.