കരുവന്നൂര്‍ തട്ടിപ്പ് ഹവാലയിലും

0

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം വ്യാപിപ്പിച്ച് ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). തട്ടിപ്പിലൂടെ വെട്ടിച്ച പണം ഹവാല ഇടപാടിന് ഉപയോഗിച്ചതായി ഇഡി സംശയിക്കുന്നു.

ഒന്നാംപ്രതി പി സതീഷ്‌കുമാര്‍ ഗള്‍ഫിലുള്ള ബിസിനസില്‍ കരുവന്നൂരില്‍ നിന്ന് തട്ടിയ പണം ഉപയോഗിച്ചുവെന്ന് ഇഡി കണ്ടെത്തി. ബഹറിനിലുള്ള കമ്പനിയിലേക്കാണ് ഹവാല നെറ്റ്വര്‍ക്ക് വഴി പണം കടത്തിയത്. സഹോദരങ്ങളായ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ നിക്ഷേപിച്ചു. സുഹൃത്തുക്കളുടെ പേരിലും പണം നിക്ഷേപിച്ചിട്ടുണ്ട്.