പാര്‍ലമെൻ്റിൻ്റെ ഈ പ്രത്യേക സമ്മേളനം ചരിത്ര തീരുമാനങ്ങള്‍ക്ക് വേണ്ടി ഉള്ളതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അഞ്ചു ദിവസത്തെ പ്രത്യേക ലോക്‌സഭ സമ്മേളനം രാജ്യത്തെ ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ക്കുള്ളതാണ്.
പുതിയ പാര്‍ലമെൻ്റ് മന്ദിരം തുറക്കുന്നതിന് മുന്നോടിയായി വൈസ് പ്രസിഡണ്ട് ജഗദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി.
എന്നാല്‍ സര്‍ക്കാരിനെ സംശയ ദൃഷ്ടിയോടെയാണ് പ്രതിപക്ഷം കാണുന്നത്. ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന സര്‍ക്കാര്‍ നയത്തെ എതിര്‍ക്കും. രാജ്യത്തിൻ്റെ പേര് ഭാരതം എന്നാക്കാനുള്ള ശ്രമവും എതിര്‍ത്ത് തോല്‍പ്പിക്കും.