സിപിഎം നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.
സിപിഎം സ്വത്തിൻ്റെ കാര്യത്തില്‍ വ്യക്തതയും കൃത്യതയും ഉള്ള പാര്‍ടിയാണ്.
സിപിഎമ്മിനെ നന്നാക്കാന്‍ കുഴല്‍നാടന്‍ ശ്രമിക്കേണ്ട. നേതാക്കളുടെ ജീവചരിത്രം നോക്കാന്‍ മാത്യു കുഴല്‍നാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കാന്‍ സിപിഎമ്മില്‍ ആരേയും അനുവദിക്കാറില്ലെന്നും സി വി വര്‍ഗീസ് ഇടുക്കി രാജാക്കാട്ട് പറഞ്ഞു.