തന്നില്‍ നിന്ന് സംഭരിച്ച നെല്ലിന് വില ലഭിച്ചിട്ടില്ലെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. താന്‍ നല്‍കിയ നെല്ലിന് ബാങ്കില്‍ നിന്ന് വായ്പയായാണ് ജൂലൈ മാസത്തില്‍ പണം കിട്ടിയതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
നടന്‍ ജയസൂര്യ മന്ത്രിമാര്‍ അടക്കമുള്ള സദസ്സില്‍ കര്‍ഷകരുടെ കാര്യം പറഞ്ഞപ്പോള്‍ തനിക്ക് പണം ലഭിച്ചെന്ന് സ്ഥാപിക്കാനാണ് ശ്രമം നടന്നത്. ഈ ഉത്സാഹം കര്‍ഷകര്‍ക്ക് പണം നല്‍കാനാണ് കാട്ടേണ്ടത്. ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് നെല്ലിന് വില ലഭിച്ചിട്ടില്ല. എനിക്ക് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല കര്‍ഷകര്‍ സമരം നടത്തിയത്.
ജയസൂര്യയുടെ പ്രസംഗം വിവാദമായപ്പോള്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് വിളിച്ചിരുന്നു. തനിക്ക് പണം കിട്ടി എന്ന് സ്ഥാപിക്കാന്‍ കാട്ടിയ ആര്‍ജവം പണം നല്‍കാനാണ് ചെലവഴിച്ചിരുന്നെങ്കില്‍ ഒറ്റ ദിവസം കൊണ്ട് കര്‍ഷകരുടെ പ്രശ്‌നം തീര്‍ന്നേനെ. പല കര്‍ഷകരും വിദ്യാഭ്യാസമുള്ളവരല്ല. വായ്പയായാണ് പണം കിട്ടുന്നതറിയാതെയാണ് പലരും ഒപ്പിട്ടു നല്‍കുന്നതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.