ഗുലാം നബിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ഹിന്ദു സംഘടനകള്‍
600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജമ്മുകശ്മീരില്‍ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് കവിന്ദര്‍ ഗുപ്ത . അതിക്രമിച്ച് കയറിയവര്‍ അവരെ ഇസ്ലാമിലേക്ക് ബലം പ്രയോഗിച്ച് മതം മാറ്റി. എതിര്‍ത്തവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
അതിക്രമിച്ച് കുടിയേറിപ്പാര്‍ത്തവര്‍ മതം പ്രചരിപ്പിക്കും മുമ്പ് തന്നെ ഹിന്ദുമതം ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇസ്ലാമിൻ്റെ തുടക്കത്തെ കുറിച്ച് ഗുലാം നബി ആസാദ് പറഞ്ഞത് സത്യമാണെന്നും ബിജെപി നേതാവ് കവിന്ദര്‍ ഗുപ്ത പറഞ്ഞു.
രാജ്യത്തെ ഭൂരിപക്ഷം മുസ്ലീമുകളും ഹിന്ദുക്കൾ മത പരിവര്‍ത്തനം ചെയ്തവരാണെന്ന ഗുലാം നബി ആസാദിൻ്റെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചു. ബിജെപി, വിഎച്ച്പി, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനകളാണ് പിന്തുണച്ചും സ്വാഗതം ചെയ്തും രംഗത്തെത്തിയത്.
എന്നാല്‍ ഗുലാം നബിയെ എതിര്‍ത്ത് പിഡിപി പ്രസിഡണ്ട് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. എന്ത് വിവരങ്ങളാണ് പൂര്‍വികരെ കുറിച്ച് അദ്ദേഹത്തിന്റെ പക്കലുള്ളതെന്ന് മെഹ്ബുബ ചോദിച്ചു.