ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാര്‍ടി ചെയര്‍മാന്‍ ഗുലാം നബി ആസാദ്. കാശ്മീരില്‍ ഇതിൻ്റെ ഉദാഹരണം കാണാനാവും. ദോഡ ജില്ലയിലെ പരിപാടിയില്‍ സംസാരിക്കുകായിരുന്നു ഗുലാം നബി.
ഇസ്ലാം മതം കേവലം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഉണ്ടായത്. എന്നാല്‍ വളരെ ഏറെ പഴക്കമുള്ളതാണ് ഹിന്ദുമതം. ഇസ്ലാം മത പ്രചാരണത്തിനായി പത്തോ ഇരുപതോ ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. മറ്റുള്ള ഇസ്ലാം മതക്കാരെല്ലാം ഹിന്ദുമതക്കാരായിരുന്നു.
കശ്മീരില്‍ ഇതിൻ്റെ ഉദാഹരണം കാണാനാകും. 600 വര്‍ഷം മുമ്പ് കശ്മീരില്‍ എല്ലാവരും ഹിന്ദുക്കളായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ പരിവര്‍ത്തനം ചെയ്താണ് മുസ്ലീമുകള്‍ ഉണ്ടായത്.
ഹിന്ദുക്കള്‍ മരിച്ചാല്‍ ദഹിപ്പിക്കുകയും ചാരം നദികളില്‍ ഒഴുക്കുകയും ചെയ്യും. ആ വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്. മുസ്ലീമുകളുടെ മൃതദേഹം ദഹിപ്പിച്ചാലും സമാന അവസ്ഥയാണ്. മാംസവും എല്ലുകളും രാജ്യത്തെ മണ്ണോട് ചേരും. ഹിന്ദുവും മുസ്ലീമും ഈ രാജ്യത്തെ മണ്ണോട് ചേര്‍ന്നവരാണ്. രണ്ടുപേരും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്.
മതം രാഷ്ട്രീയത്തില്‍ വോട്ട് ബാങ്ക് ആയി ഉപയോഗിക്കരുത്. വോട്ട് ചെയ്യുന്നത് ഹിന്ദുവിൻ്റേയും മുസ്ലീമിൻ്റേയും പേരിനെ അടിസ്ഥാനപ്പെടുത്തി ആകരുതെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.