പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക രണ്ടിന് നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാവും. അവിടെ നിന്ന് ജഗതിയിലെ വീട്ടിലേക്ക് കൊണ്ടും പോകും.
ബുധനാഴ്ച രാവിലെ ഏഴിന് കോട്ടയത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം കൊണ്ടുപോകും. തിരുനക്കരയിലാണ് ആദ്യ പൊതുദര്‍ശനം. പിന്നീട് നാടായ പുതുപ്പള്ളിയിലെത്തിക്കും. അവിടെ നഗരം ചുറ്റി വിലാപയാത്ര ഉണ്ടാകും. വ്യാഴാഴ്ച ഉച്ചക്കാണ് സംസ്‌ക്കാരം.
ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ടു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ബാങ്കുകളും പ്രവര്‍ത്തിക്കില്ല.