ബാറിലെ വധശ്രമം: ഗുണ്ടാ നേതാവ് പിടിയിൽ

0

ഇരിങ്ങാലക്കുടയിലെ ബാറിൽ വെച്ച് ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ്
എടതിരിഞ്ഞി പോത്താനിയിൽ മതിരപ്പിള്ളി അയ്യപ്പൻ മകൻ ഷാജി എന്ന ഇരുമ്പൻ ഷാജിയാണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത്.

നഗര മധ്യത്തിലെ ബാറിൽ ഈ മാസം 22നാണ് സംഭവം. ഉച്ചയ്ക്ക് 2.30 നാണ് ചെട്ടിപ്പറമ്പിൽ ചക്കുങ്ങൽ കുമാരൻ മകൻ സുധീറിനെ കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു ഷാജി. ജില്ല പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.